ChuttuvattomThodupuzha

എൻ.ജി.ഒ യൂണിയൻ വജ്ര ജൂബിലി : ആംബുലൻസ് കൈമാറി

തൊടുപുഴ :എൻ.ജി.ഒ യൂണിയന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച്‌ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ നല്‍കുന്ന ആംബുലൻസ് ഇടുക്കി സാന്ത്വനം ചാരിറ്റബിള്‍ ആൻഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ചെയര്‍മാൻ റോമിയോ സെബാസ്റ്റ്യന് കൈമാറി.കുയിലിമല ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്ത് നടന്ന യോഗം ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി .വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.എൻ .ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് സി. എസ് മഹേഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി .എം ഹാജറ,സംസ്ഥാന കമ്മിറ്റിയംഗം എസ് .സുനില്‍കുമാര്‍,സാന്ത്വനം ചാരിറ്റബിള്‍ ആൻഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി സെക്രട്ടറി വി .ബി .വിനയൻ,ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ജി .ഷിബു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!