Keralapolitics

എസ്ഡിപിഐ പിന്തുണ വേണ്ട, ഭൂരിപക്ഷ, ന്യൂനപക്ഷവര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന എസ്ഡിപിഐ പ്രഖ്യാപനം തള്ളി കോണ്‍ഗ്രസ്. എസ്ഡിപിഐ പിന്തുണ കോണ്‍ഗ്രസിന് വേണ്ട. വ്യക്തികള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതലയുള്ള എംഎം ഹസ്സനും വ്യക്തമാക്കി. എസ്ഡിപിഐ പിന്തുണ സ്വീകരിച്ചാല്‍ ഉത്തരേന്ത്യയില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷവര്‍ഗീയതയെയും കോണ്‍ഗ്രസ് ഒരുപോലെ എതിര്‍ക്കുന്നു. എസ്ഡിപിഐ നല്‍കുന്ന പിന്തുണയെയും അതുപോലെയാണ് കാണുന്നത്. വ്യക്തികള്‍ക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാം. എന്നാല്‍ സംഘടനകളുടെ പിന്തുണ അങ്ങനെ കാണുന്നില്ല. എസ്ഡിപിഐ പിന്തുണ സംബന്ധിച്ച നിലപാട് യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച ചെയ്താണ് തീരുമാനിച്ചത്. സിപിഎം പറയുന്നത് കേട്ടാല്‍ അവരുടെ പിന്തുണ സ്വീകരിച്ചത് പോലെയാണ്. എസ്ഡിപിഐയുമായി ഡീലുണ്ടെങ്കില്‍ അവരുടെ പിന്തുണ സിപിഎം തള്ളുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Related Articles

Back to top button
error: Content is protected !!