IdukkiLocal Live

ശമ്പളം ലഭിക്കുന്നില്ല ; സര്‍ക്കാര്‍ നഴ്സിംഗ് കോളേജിലെ ജീവനക്കാര്‍ ദുരിതത്തില്‍

ഇടുക്കി :   ഇടുക്കി മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് ആരംഭിച്ച സര്‍ക്കാര്‍ നഴ്സിംഗ് കോളേജിലെ ജീവനക്കാര്‍ക്ക് ശമ്പളമോ മാറ്റാനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന് പരാതി. പ്രിന്‍സിപ്പലടക്കം ആറ് സ്ഥിരം ജീവനക്കാരാണ് ഇവിടെയുള്ളത്. 2023 നവംബര്‍ ഒന്നിനാണ് 60 കുട്ടികളുമായി നഴ്സിംഗ് കോളേജ് ആരംഭിക്കുന്നത്. അന്നുമുതലുള്ളതാണ് ഇവിടുത്തെ ആറ് സ്ഥിരം ജീവനക്കാര്‍. തൃശൂര്‍, കോട്ടയം തുടങ്ങിയ ഇതര ജില്ലകളില്‍ നിന്നുള്ള ഇവര്‍ ഭീമമായ തുക വാടക കൊടുത്താണ് താമസം. ദൈനദിന ചിലവുകള്‍ക്ക് പോലും പണം ഇല്ലായെന്നും വീട്ടില്‍പ്പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും ജീവനക്കാര്‍ പറയുന്നു. തുടക്കം മുതല്‍ രണ്ടു താല്‍ക്കാലിക ജീവനക്കാരുണ്ടായിരുന്നു. ശമ്പളം കിട്ടാതെ വന്നതോടെ രണ്ടു പേരും മറ്റു ജോലി തേടിപ്പോയി. ശമ്പളം ചോദിക്കുമ്പോള്‍ അധികൃതരും കൈമലര്‍ത്തുകയാണ്. കേരളത്തില്‍ അനുവദിച്ച ആറ് നഴ്സിംഗ് കോളേജുകളില്‍ ഒന്നാണ് ഇടുക്കിയില്‍ ആരംഭിച്ചത്. ജീവനക്കാരുടെ ജീവിത സാഹചര്യം അനുദിനം മോശമാകുന്ന സാഹചര്യത്തില്‍ എത്രയും വേഗം വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!