Kerala

ജോലിയില്‍ തിരികെ പ്രവേശിക്കുന്നില്ല; അനധികൃത അവധിയിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : ആരോഗ്യവകുപ്പിന്റെ അന്ത്യശാസനം പാലിക്കാതെ ആരോഗ്യ പ്രവര്‍ത്തകര്‍. അനധികൃത അവധിയിലുള്ളവര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന നിര്‍ദേശം ഭൂരിഭാഗം പേരും പാലിച്ചില്ല. അവധിയിലുള്ള 700 പേരില്‍ 24 പേര്‍ മാത്രമാണ് തിരികെയെത്തിയത്. ബാക്കിയുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ അനധികൃതമായി അവധിയിലുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ട് മാസം ഒന്നു കഴിഞ്ഞു.

അനധികൃതമായി മാറിനില്‍ക്കുന്ന 700 പേരില്‍ തിരിച്ചെത്തിയത് 24 പേര്‍ മാത്രം. അനധികൃതമായി അവധിയിലുള്ളവരില്‍ ഭൂരിഭാഗവും ഡോക്ടര്‍മാരാണ്. ജൂണ്‍ ആറിനകം തിരികെ പ്രവേശിക്കണം എന്നായിരുന്നു ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. ഇത് പാലിക്കാത്ത ആരോഗ്യപ്രവര്‍ത്തകരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയാണ് ആരോഗ്യ വകുപ്പ്. തിരികെയെത്തിയവരെ അച്ചടക്ക നടപടികള്‍ തീര്‍പ്പാക്കി ബോണ്ട് വ്യവസ്ഥയില്‍ ജോലിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് വകുപ്പ് തീരുമാനം. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നുമാണ് വകുപ്പ് ആവശ്യപ്പെടുന്നത്.

 

Related Articles

Back to top button
error: Content is protected !!