Thodupuzha

കുടുംബസംഗമം നടത്തി

തൊടുപുഴ: തട്ടക്കുഴ എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം ഓഡിറ്റോറിയത്തില്‍ നടത്തി  . മുന്‍ താലൂക്ക്  യൂണിയന്‍ വൈസ് പ്രസിഡന്റ് തട്ടക്കുഴ രവി സമ്മേളനം ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് പി .എസ് .രാജേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു .കാരുണ്യ സഹായ വിതരണം ,മികച്ച കര്‍ഷകന്‍ ,മികച്ച കരയോഗ സഹകാരി എന്നിവരെ ആദരിച്ചു .ഡോ .അമല്‍ ജി .കൃഷ്ണന്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസെടുത്തു .കെ .എസ് .മോഹനന്‍ നായര്‍ ,പി .കെ .മഹാദേവന്‍ നായര്‍ ,കെ .ഗോപാലകൃഷ്ണന്‍ നായര്‍ ,ബി .ദിവാകരന്‍ നായര്‍ ,രാധാമണി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .വിവിധ കലാപരിപാടികളും നടന്നു .

Related Articles

Back to top button
error: Content is protected !!