ChuttuvattomThodupuzha

കലാജാഥ നടത്തി എം.കെ.എന്‍.എം.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് യൂണിറ്റ്

കുമാരമംഗലം: എം.കെ.എന്‍.എം.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ തൊടുപുഴയില്‍ കലാജാഥ നടത്തി. എന്‍.എസ്.എസിന്റെ ‘നാടറിയാന്‍’ എന്ന പ്രോജക്ടുമായി ബന്ധപ്പെട്ട് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണം നടത്തുന്നതിനായി ആണ്  പരിപാടി സംഘടിപ്പിച്ചത്. എന്‍. എസ്.എസിന്റെ തന്നെ മറ്റൊരു പ്രോജക്ടായ ‘ഉജ്ജീവനം’ , കൗമാരക്കാരുടെ മാനസികപ്രശ്‌നങ്ങള്‍ക്കും ആത്മഹത്യാ പ്രവണതയ്ക്കും , ഇന്റര്‍നെറ്റ് അഡിക്ഷനും, മയക്കുമരുന്നിന്റെ ഉപയോഗത്തിനും ഒക്കെ പരിഹാരം കണ്ടെത്താനും ബോധവത്കരണത്തിനും വേണ്ടിയുള്ളതാണ്. അതുകൊണ്ട് തന്നെയാണ് തങ്ങള്‍ കലാജാഥയ്ക്കായി മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണവുമായി ബന്ധപ്പെട്ട നൃത്യാവിഷ്‌കാരം തന്നെ അവതരിപ്പിച്ചത് എന്ന് കുട്ടികള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!