Local LiveVannappuram

ഒടിയപാറ മുള്ളന്‍ക്കുത്തി സിഎസ്‌ഐ പള്ളി റോഡ് ഉപരോധിച്ച് പ്രദേശവാസികള്‍

വണ്ണപ്പുറം : ഒടിയപാറ മുള്ളന്‍ക്കുത്തി സിഎസ്‌ഐ പള്ളി റോഡ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഇരുന്നൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡ് പൂര്‍ണ്ണമായും തകര്‍ന്നിട്ട് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും നന്നാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. റോഡിന്റെ ശോചനിയാവസ്ഥയെ കുറിച്ചു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയടക്കം നിരവധി വട്ടം ബോദ്ധ്യപ്പെടുത്തിയെങ്കിലും ഇവര്‍ പരസ്പരം പഴിചാരുന്ന സ്ഥിയാണ്. വണ്ണപ്പുറം പഞ്ചായത്തിലെ 10, 12, 16 വാര്‍ഡുകളില്‍ കൂടിയാണ് റോഡ് കടന്നു പോകുന്നത്. പ്രായമായവരും രോഗികളുമടക്കം നിരവധി പേരുള്ള ഇവിടേയ്ക്ക് വാഹനങ്ങള്‍ പോലും വിളിച്ചാല്‍ വരാത്ത സാഹചര്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ആറ് സ്‌കൂളുകളിലെ സ്‌കൂള്‍ ബസുകള്‍ കടന്നു പോകുന്ന ഇവിടെ വലിയ അപകട സാദ്ധ്യതയാണ് നിലനില്‍ക്കുന്നത്. കരാറുകാര്‍ ഏറ്റെടുക്കാത്തതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ താമസമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടങ്കിലും ഭീമമായ കമ്മിഷന്‍ ചോദിച്ചതു മൂലമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ വൈകാന്‍ കാരണമെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. ഇനിയും അധികാരികള്‍ മൗനം തുടര്‍ന്നാല്‍ പഞ്ചായത്തിന് മുമ്പില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരസമതി കണ്‍വീനര്‍ കെ.സി. രാജു പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!