Thodupuzha

മങ്കൊമ്പുകാവില്‍  കൊടിയേറ്റ് 15ന്

കുടയത്തൂര്‍: മങ്കൊമ്പു കാവിലെ ഉത്സവം മാര്‍ച്ച് 15 ന് കൊടിയേറി 17ന് പൂരം ഇടിയോടുകൂടി സമാപിക്കും. ഉത്സവ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രിജേഷ് നീലകണ്ഠന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി അരുണ്‍കുമാര്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. 15 ന് 4.30ന് പള്ളിയുണര്‍ത്തല്‍, രാവിലെ 7 മണിക്ക് കൊടിയേറ്റ്, സര്‍പ്പപൂജ, വൈകിട്ട് വിശേഷാല്‍ ദീപാരാധന.

16ന് രാവിലെ 9 ന് ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തില്‍ പൊങ്കാല സമര്‍പ്പണം നടക്കും (പണ്ടാര അടുപ്പില്‍ മാത്രം), 10 മുതല്‍ കാഴ്ചശ്രീബലി, 11ന് മകം തൊഴല്‍ ദര്‍ശനം, 12 മണി മുതല്‍ മഹാപ്രസാദ ഊട്ട്, വൈകീട്ട് 6 മണിക്ക് കാഴ്ച ശ്രീബലിയും തുടര്‍ന്ന് എഴുന്നള്ളത്ത, താലം, നാദസ്വരം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ കൂടി ക്ഷേത്ര ഗോപുര സമീപത്തുനിന്നും ആരംഭിക്കും. രാത്രി എട്ട് മുതല്‍ മുടിയേറ്റ്, രാത്രി 12 മണി മുതല്‍ ഗരുഡന്‍ തൂക്കം. 17ന് വൈകിട്ട് 6 മണിക്ക് പതിനായിരം ദീപങ്ങള്‍ തെളിയിച്ചു കൊണ്ടുള്ള ദേശവിളക്ക് നടക്കും. 7.15ന് കളമെഴുത്തുംപാട്ടും, 8ന് കൊടിയിറക്ക് തുടര്‍ന്ന് പൂരം ഇടി വഴിപാട്. പൊങ്കാല ഇടാന്‍ ഈ വര്‍ഷവും ഭക്തര്‍ക്ക് അനുമതി ഇല്ലെങ്കിലും പണ്ടാര അടുപ്പില്‍ പൊങ്കാല നിവേദ്യം തയ്യാറാക്കുന്നതിനുള്ള പൂജാദ്രവ്യങ്ങള്‍ പൊങ്കാലയ്ക്ക് മുമ്പായി ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിക്കുവാനുള്ള സൗകര്യം ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ടെ ന്ന് മങ്കൊമ്പുകാവ് സെക്രട്ടറി ഷാജികുമാര്‍ കാവുവിളയില്‍ അറിയിച്ചു.

 

 

\

Related Articles

Back to top button
error: Content is protected !!