Thodupuzha
പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിറവല്ലം പദ്ധതി ഉദ്ഘാടനം 30 ന്


തൊടുപുഴ: ഓണക്കാലത്ത് പച്ചക്കറി ലഭ്യമാക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിറവല്ലം പദ്ധതിയുടെ ഭാഗമായുള്ള തൈകളുടെയും വിത്തുകളുടേയും ജില്ലാതല വിതരണ ഉദ്ഘാടനം 30 ന് രാവിലെ 9.30ന് കട്ടപ്പന കോടാലിപ്പാറയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിര്‍വഹിക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ അധ്യക്ഷത വഹിക്കും. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആയിരം കുടുംബങ്ങളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ദീര്‍ഘകാല വിളവ് ലഭിക്കുന്ന കുടംപുളി, പേര, നെല്ലി, സീതപ്പഴം, രാമച്ചം, പ്ലാവ്, ചെറുനാരകം, വാളന്‍പുളി എന്നിവയുടെ തൈകളും കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.
