Thodupuzha

ഏകദിന വിവാഹപൂര്‍വ കൗണ്‍സലിങ് കോഴ്‌സ് നടത്തി

 

തൊടുപുഴ: അഖില കേരള വിശ്വകര്‍മ്മ മഹാസഭ തൊടുപുഴയില്‍ ഏകദിന വിവാഹ പൂര്‍വ്വ കൗണ്‍സലിംഗ് കോഴ്‌സ് നടത്തി.അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന പരിപാടി കെ.വി.വൈ.എസ്.സംസ്ഥാന പ്രസിഡന്റ്് നിധീഷ് ഇ.എസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വിനു.കെ.കെ അധ്യക്ഷത വഹിച്ചു. മാതൃകാ ദമ്പതികള്‍ എന്ന വിഷയത്തില്‍ ഫാമിലി കൗണ്‍സിലര്‍ ജെയ്‌നമ്മ സ്റ്റീഫന്‍ ഉറുമ്പില്‍, സാമൂഹ്യ ആരോഗ്യവും, കുടുംബബന്ധങ്ങളും എന്ന വിഷയത്തില്‍ വിദ്യാഭ്യാസ വിചക്ഷണന്‍ അഡ്വ. ബാബു പള്ളിപ്പാട്ട്, ഗര്‍ഭധാരണം, പ്രസവം,ശിശു സംരക്ഷണം എന്നീ വിഷയത്തില്‍ റിട്ട. ഹെഡ് നഴ്‌സ് എച്ച്.എസ്.ഡി രാധാമണി പി.ജിയും ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റു വിതരണം എ.കെ.വി.എം.എസ്. ജില്ലാ പ്രസിഡന്റ് അഡ്വ.എം.എസ്.വിനയരാജ് നിര്‍വഹിച്ചു.കെ.വി.വൈ.എസ്.സംസ്ഥാന ട്രഷറര്‍ എം.ആര്‍.സതീഷ്‌കുമാര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍.ബിനോജ്, എ.കെ.വി.എം.എസ്.സംസ്ഥാന ബോര്‍ഡ് മെമ്പര്‍ ഗിരീഷ് പി.എസ്, കെ.വി.വൈ.എസ്.സംസ്ഥാന സെക്രട്ടറി ഡെറിന്‍ ദിവാകരന്‍, താലൂക്ക് യൂണിയന്‍ ട്രഷറര്‍ സുനില്‍ പി.കെ, കരയോഗം ഇന്‍സ്‌പെക്ടര്‍ ഇ.കെ.മുരളീധരന്‍, കെ.വി.എം.എസ്.  തുടങ്ങിയവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!