Kerala

ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ;  ഉ​ദ്യോ​ഗ​സ്ഥ​ർ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി,  ആ​ദ്യ ഫ​ല സൂ​ച​ന 8.30ന്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. പു​ല​ർ​ച്ചെ നാ​ലി​നു​ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ർ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി. രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. 8.30 ഓ​ടെ ആ​ദ്യ ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രും.  ഇ​ത്ത​വ​ണ സ്ട്രോം​ഗ് റൂ​മു​ക​ൾ രാ​വി​ലെ 5.30 ന് ​തുറന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു വ​രെ രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു സ്ട്രോം​ഗ് റൂ​മു​ക​ൾ തു​റ​ന്നി​രു​ന്ന​ത്. ഇ​ക്കു​റി അ​ത് ഒ​ന്ന​ര മ​ണി​ക്കൂ​ർ മു​ന്നേ​യാ​ക്കി.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ, സ്ഥാ​നാ​ർ​ഥി​ക​ൾ അ​ല്ലെ​ങ്കി​ൽ അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റു​മാ​ർ, തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നി​രീ​ക്ഷ​ക​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ്ട്രോം​ഗ് റൂം ​തു​റ​ക്കു​ക. ആ​ദ്യം എ​ണ്ണു​ക ത​പാ​ൽ വോ​ട്ടു​ക​ളാ​യി​രി​ക്കും. ഇ​തി​നാ​യി നാ​ലു മേ​ശ​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. തു​ട​ർ​ന്നാ​കും വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ വോ​ട്ടു​ക​ൾ എ​ണ്ണു​ക.  സ്ട്രോം​ഗ് റൂ​മി​ൽ​നി​ന്ന് എ​ത്തി​ച്ച വോ​ട്ടിം​ഗ് യ​ന്ത്രം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ വോ​ട്ടിം​ഗ് യ​ന്ത്രം പ​രി​ശോ​ധി​ച്ച് കേ​ടു​പാ​ടു​ക​ൾ ഇ​ല്ലെ​ന്നു​റ​പ്പാ​ക്കി​യ ശേ​ഷം മു​ദ്ര പൊ​ട്ടി​ക്കും. തു​ട​ർ​ന്ന് വോ​ട്ടു​ക​ൾ എ​ണ്ണി​ത്തു​ട​ങ്ങും.

Related Articles

Back to top button
error: Content is protected !!