ChuttuvattomThodupuzha

ഓണോത്സവ് ആലോചനാ യോഗം ചേര്‍ന്നു

തൊടുപുഴ: മര്‍ച്ചന്റ്‌സ് അസോസിയേഷനും, മുനിസിപ്പാലിറ്റിയും ഡി.ടി.പി.സിയും സംയുക്തമായി കഴിഞ്ഞ 20 വര്‍ഷക്കാലമായി തൊടുപുഴയില്‍ സംഘടിപ്പിക്കുന്ന ഓണോത്സവ് 2023 ന്റെ ആലോചനായോഗം വ്യാപാര ഭവനില്‍ ചേര്‍ന്നു.
മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ ഓണോഘോഷ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. തൊടുപുഴയുടെ വിവിധ ഭാഗങ്ങളില്‍ അഖില കേരള വടംവലി മത്സരം, ചിത്രരചന- ചെസ്
മത്സരങ്ങള്‍, ഓണപൂക്കള മത്സരങ്ങള്‍, ഗാനമേള, മെഗാഷോ ഉള്‍പ്പെടെ 5 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ഓണോത്സവ് 2023 ന്റെ ജനറല്‍ കണ്‍വീനറായി സാലി എസ്. മുഹമ്മദിനെ തെരഞ്ഞെടുത്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ്, തൊടുപുഴ തഹസില്‍ദാര്‍ അനില്‍കുമാര്‍, പോലീസില്‍ നിന്നും അനില്‍കുമാര്‍, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സജി പോള്‍, ട്രഷറര്‍ കെ.എച്ച് കനി,അസോസിയേഷന്‍ വൈസ് പ്രസിഡന്റ്മാരായ ജോസ് ആലപ്പാട്ട് എവര്‍ഷൈന്‍, സെയ്തു മുഹമ്മദ് വടക്കയില്‍, സുവിരാജ്, സെക്രട്ടറിമാരായ ബെന്നി ഇല്ലിമൂട്ടില്‍, അഭിലാഷ്, സജിത്ത് കുമാര്‍, യൂത്ത് വിംഗ് പ്രസിഡന്റ് പ്രജീഷ് രവി, ജോഷി ഓട്ടോജെറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!