Obit

ഊരു മൂപ്പന്‍ കുഴഞ്ഞു വീണു മരിച്ചു

മൂലമറ്റം : ഊരു മൂപ്പന്‍ കുഴഞ്ഞു വീണു മരിച്ചു. പതിപ്പള്ളി പുളിക്കക്കവല ഊരു മൂപ്പന്‍ മംഗലത്ത് അശോക് കുമാര്‍ (48) ആണ് മരിച്ചത്. ഞായറാഴ്ച 2-ഓടെ കാഞ്ഞാര്‍ ജനമൈത്രി പോലീസുമായി ലഹരി വിരുദ്ധ ക്ലാസിന് പോകുകയായിരുന്ന അശോക് കുമാര്‍ പുളിക്കക്കവലയില്‍ എത്തിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അശോക് കുമാര്‍ ആദിവാസി കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയാണ്.  ഭാര്യ: ഇന്ദിര.പിതാവ് പരേതനായ രാഘവന്‍.മാതാവ് മീനാക്ഷി. സംസ്‌കാരം തിങ്കളാഴ്ച 1ന് വീട്ടുവളപ്പില്‍.

Related Articles

Back to top button
error: Content is protected !!