Thodupuzha

ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ കമന്റുമായി എം.എം മണി എം.എല്‍.എ

തൊടുപുഴ: ചിന്നക്കനാലില്‍ നാട്ടുകാര്‍ക്ക് ഭീതിയായി മാറിയ അരിക്കൊമ്പനെ പിടിക്കാനുള്ള നടപടി സ്റ്റേ ചെയ്ത ഉത്തരവ് വന്നതിന് പിന്നാലെ പരോക്ഷ പരിഹാസവുമായി എം.എം മണി എം.എല്‍.എ.
സ്വന്തമായി വക്കീലുള്ള, 11 പേരെ കൊന്ന, പിടിപാടുള്ള കക്ഷിയാണ്, ‘ഓപ്പറേഷന്‍ അരിക്കൊമ്പന്‍ എന്ന് സമൂഹമാധ്യമത്തിലാണ് എം.എം മണി പരിഹാസ രൂപേണ കമന്റ് ചെയ്തിരിക്കുന്നത്.
ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാനുള്ള ‘ഓപ്പറേഷന്‍ അരിക്കൊമ്പന്‍’ ദൗത്യം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് കമന്റ്.

Related Articles

Back to top button
error: Content is protected !!