Thodupuzha

അരികൊമ്പന്‍ കേസില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് എം.പി

തൊടുപുഴ: അരികൊമ്പന്‍ കേസില്‍ സര്‍ക്കാരിന് കോടതിയില്‍ വീഴ്ച പറ്റിയെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ഹൈക്കോടതി 29 ന് പുറപ്പെടുവിച്ച ഉത്തരവിലെ രണ്ടാം ഖണ്ഡികയില്‍ സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച്‌ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു എന്നത് വ്യക്തമാണ്.

മേഖലയില്‍ കാട്ടാനയുടെ ശല്യം മനുഷ്യനാശം വരുത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാക്കിയത്. സംഭവത്തിന്റെ ഗൗരവം വേണ്ട വിധത്തില്‍ കോടതിയെ ധരിപ്പിക്കാന്‍ സര്‍ക്കാരിനായില്ല. അതോടൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും അഭിപ്രായ പ്രകടനങ്ങളും അരിക്കൊമ്പനെ പിടി കൂടേണ്ടതിന്റെ ഗൗരവം ധരിപ്പിക്കുന്നതിന് പര്യാപ്തമായില്ല. കോടതികളില്‍ വേണ്ട വിധത്തില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!