ChuttuvattomIdukkiThodupuzha

ഇടുക്കി ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

തൊടുപുഴ: ഇടുക്കി ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പ്രകാരമാണ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുളള ദുരന്ത പ്രതികരണ മാര്‍ഗ്ഗ രേഖ;

1.ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി വയ്‌ക്കേണ്ടതും, മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഓറഞ്ച് ബുക്ക് 2023 വരെ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങളെ മുന്‍കൂട്ടി മാറ്റി താമസിപ്പിക്കേണ്ടതുമാണ്.

2.ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതി എന്നിവര്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ അടിയന്തരമായി ക്യാമ്പുകള്‍ സജ്ജമാക്കി ജനങ്ങള്‍ക്ക് അനൗണ്‍സ്‌മെന്റ് വഴി വിവരം നല്‍കുകയും മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങളെ മാറ്റി താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്.

3.അപകടസാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പൊതുജനങ്ങളെ മാറ്റി താമസിപ്പിക്കാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാരുടെ നിര്‍ബന്ധമായ ഇടപെടല്‍ ഉണ്ടാകേണ്ടതാണ്

4.നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തുവാന്‍ കണ്ടെത്തിയിട്ടുള്ള കെട്ടിടങ്ങളുടെ നിയന്ത്രണം ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ മുഖേന തഹസില്‍ദാര്‍മാര്‍ ഏറ്റെടുക്കേണ്ടതാണ്

5.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും ജനങ്ങള്‍ നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലും കുളിക്കാനോ മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാനും പാടുള്ളതല്ല.

6.വന്‍ ദുരന്തങ്ങള്‍ ഉണ്ടായാല്‍ ജില്ലയിലെ ട്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും വിന്യസിക്കാന്‍ സജ്ജമാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഉറപ്പുവരുത്തേണ്ടതാണ്

Related Articles

Back to top button
error: Content is protected !!