Thodupuzha

രക്ത ദാന -രക്ത നിർണ്ണായ ക്യാമ്പും ബോധ വൽക്കരണ ക്ലാസും സംഘടിപ്പിച്ചു

മുട്ടം: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ്സ് അതോറിറ്റിയുടെയും ബാർ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രക്ത ദാന -രക്ത നിർണ്ണായ ക്യാമ്പും ബോധ വൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ഇന്നലെ രാവിലെ 10 ന് ജില്ലാ കോടതി സമുച്ചയത്തിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് ശശികുമാർ പി എസ് ഉദ്ഘാടനം നിർവഹിച്ചു.

തൊടുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ: ജോസ് ജോർജ്ജ് അധ്യക്ഷത വഹിച്ചു.ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജ്ജുദീൻ പി എ ആമുഖ പ്രസംഗം നടത്തി.ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: അജി. പി. എൻ രക്തം ദാനം ചെയ്യേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു.ബാർ അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ: അഖിൽ. എസ്. ദാസ് സ്വാഗതവും ജില്ലാ കോടതി ശിരസ്തദാർ ജുബിറ്റ്. ജെ കൃതജ്ഞതയും പറഞ്ഞു.ജില്ലാ ജഡ്ജ് ശശികുമാർ പി. എസ്,മറ്റ് നിരവധി ന്യായാധിപരും അഭിഭാഷകരും കോടതി ജീവനക്കാരും രക്തദാനത്തിൽ പങ്കാളികളായി.

Related Articles

Back to top button
error: Content is protected !!