Thodupuzha

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മ്മ​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു

തൊ​ടു​പു​ഴ: സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ന​തി​രേ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മ്മ​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ച സി​പി​എ​മ്മി​ന് ത​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ​യും ഒ​രു രാ​ഷ്ട്രീ​യ ര​ക്ത​സാ​ക്ഷി​യെ ല​ഭി​ച്ച ആ​വേ​ശ​മാ​ണ് ധീ​ര​ജ് വ​ധ​ത്തി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ക്ത​സാ​ക്ഷി​ക​ളെ സൃ​ഷ്ടി​ച്ച് പി​രി​വ് ന​ട​ത്തു​ക​യും എ​തി​രാ​ളി​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന സ്വ​ന്തം പാ​ർ​ട്ടി​ക്കാ​രെ ര​ക്ഷി​ക്കാ​ൻ ഉ​ന്ന​ത കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ​ത​ന്നെ അ​പ്പീ​ൽ പോ​കു​ന്ന പ്ര​വൃ​ത്തി​യു​മാ​ണ് സി​പി​എം ചെ​യ്യു​ന്ന​തെ​ന്നും സി.​പി. മാ​ത്യു ആ​രോ​പി​ച്ചു.

 

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ന്ദു സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. അ​ശോ​ക​ൻ, ലീ​ല​മ്മ ജോ​സ്, നി​ഷ സോ​മ​ൻ, ഹാ​ജി​റ സെ​യ്ദ് മു​ഹ​മ്മ​ദ്, നൈ​റ്റ്സി കു​ര്യാ​ക്കോ​സ്, എ​ൻ.​ഐ. ബെ​ന്നി, ജോ​ണ്‍ നെ​ടി​യ​പാ​ല, എ.​എം. ദേ​വ​സ്യ, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, മ​നോ​ജ് കോ​ക്കാ​ട്ട്, ടോ​മി പാ​ല​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Back to top button
error: Content is protected !!