Thodupuzha

കാര്‍ഷിക ഉപകരണങ്ങളുടെ  വിതരണം സംഘടിപ്പിച്ചു

 

മുള്ളാരിങ്ങാട്: സബ് മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കാനിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെള്ളക്കയം വന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കാര്‍ഷിക ഉപകരണങ്ങളുടെ വിതരണം നടന്നു. റേഞ്ച് ഓഫീസര്‍ റോയ് തോമസ് ഉദ്ഘടനം ചെയ്തു. എണ്‍പത് ശതമാനം സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് കൃഷി ഉപകരണങ്ങള്‍ നല്‍കുന്നതിന് വനം വകുപ്പ് നടപ്പാക്കുന്നതാണ് പദ്ധതി. ചടങ്ങില്‍ വനസംരക്ഷ സമിതി സെക്രട്ടറി വി.കെ മിക്‌സണ്‍, പ്രസിഡന്റ് ശ്രാവണ്‍ കുമാര്‍, സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍ മുഹമ്മദ് അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!