KarimannurLocal Live

എന്‍എസ്എസ് കരിമണ്ണൂര്‍ മേഖലാ സമ്മേളനം സംഘടിപ്പിച്ചു

കരിമണ്ണൂര്‍ : എന്‍എസ്എസ് കരിമണ്ണൂര്‍ മേഖലാ സമ്മേളനം സംഘടിപ്പിച്ചു. തൊടുപുഴ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ കോടിക്കുളം, ഇടവെട്ടി, ചാലംകോട്, ഉടുമ്പന്നൂര്‍ കരിമണ്ണൂര്‍, പൂമാല, ആലക്കോട് എന്നീ കരയോഗങ്ങളിലെ അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടാണ് മേഖലാ സമ്മേളനം സംഘടിപ്പിച്ചത്. കരിമണ്ണൂര്‍ എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടന്ന സമ്മേളനം എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും പൊന്‍കുന്നം താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ അഡ്വ. എം.എസ് മോഹന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.

സമ്മേളനത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ബി ധര്‍മ്മാംഗദ കൈമള്‍, ഭരണസമിതി അംഗങ്ങളായ എ.എന്‍ ദിലീപ് കുമാര്‍, കെ.പി ചന്ദ്രഹാസന്‍, എസ്. ശ്രീനിവാസന്‍, റ്റി.ജി ബിജു, സി.സി അനില്‍കുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ഡോ. സിന്ധു രാജീവ്, കോടിക്കളം പഞ്ചായത്ത് പ്രസിഡന്റും കരയോഗം പ്രസിഡന്റുമായ സുരേഷ് ബാബു, കരിമണ്ണൂര്‍ കരയോഗം പ്രസിഡന്റ് അഡ്വ. പ്രേംനാഥ്, ഇടവെട്ടി കരയോഗം പ്രസിഡന്റ് നാരായണമേനോന്‍, ഉടുമ്പന്നൂര്‍ പ്രസിഡന്റ് കെ.മോഹനന്‍, പൂമാല പ്രസിഡന്റ് ബി. മനോജ്കുമാര്‍, ചാലംകോട് സെക്രട്ടറി റ്റി.പി ബാബു, പൂമാല പ്രസിഡന്റ് സിജു സുകുമാരന്‍, കെ.പി നാരായണ കുറുപ്പ്, കെ.പി. ജയരാജ്, യൂണിയന്‍ സെക്രട്ടറി ആര്‍. അനില്‍ കുമാര്‍, വനിതാ യൂണിയന്‍ സെക്രട്ടറി പ്രസീദ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!