ChuttuvattomThodupuzha

കാഞ്ഞാറിൽ ഗ്രന്ഥശാല സംരക്ഷണ സദസ്’ സംഘടിപ്പിച്ചു

കാഞ്ഞാർ: വായനാശീലം വർധിപ്പിക്കുന്നതിനും ഗ്രന്ഥശാല പ്രവർത്തനം സജീവമാക്കുന്നതിനുമായി സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ‘ഗ്രന്ഥശാല സംരക്ഷണ സദസ്’ തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞാറിൽ നടന്നു. മുൻ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് സദസ് ഉദ്ഘാടനം ചെയ്തു. സമകാലിക ഭരണകൂട വെല്ലുവിളികൾ അക്ഷരത്തെയും വായനയെയും ഗ്രന്ഥശാലകളെയും തേടി വരുന്ന സന്ദർഭത്തിലാണ് ഗ്രന്ഥശാല സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ നടത്തുന്ന നീക്കം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ എ സുരേഷ് കുമാർ അധ്യക്ഷത  വഹിച്ചു . ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സി. അംഗം കെ എം ബാബു മുഖ്യപ്രഭാഷണം നടത്തി. കുടയത്തൂർ  പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ,വാർഡ് മെമ്പർ എൻ ജെ ജോസഫ്, ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിൽ അംഗം എ വിനോദ് കുമാർ, പഞ്ചായത്ത് തല ഗ്രന്ഥശാല നേതൃസമിതി കൺവീനർ എം ടി സതീഷ് കുമാർ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുകുമാരൻ,സംഘാടക സമിതി കൺവീനർ മുഹമ്മദ് ഹനീഫ എന്നിവർ പ്രസം​ഗിച്ചു.

Related Articles

Back to top button
error: Content is protected !!