ChuttuvattomThodupuzha

ജില്ലാ ഹോമിയോ ആശുപത്രിയിൽ “പൂത്തുമ്പികൾ” പദ്ധതി സംഘടിപ്പിച്ചു

മുട്ടം: ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സദ്ഗമയ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “പൂത്തുമ്പികൾ” എന്ന പദ്ധതി സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ബിജു പി.ജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. വിനീത ആർ. പുഷ്കരൻ ഉദ്ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം.എസ്. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. എൻഎച്ച്എം മെഡിക്കൽ ഓഫീസർ ഡോ. സുഫാന ലത്തീഫ് പദ്ധതി അവതരണം നടത്തി. ആയുഷ് പദ്ധതി കൺവീനർ ഡോ. ജെറോം ജിയോ, സീതാലയം മെഡിക്കൽ ഓഫീസർ ഡോ. ദേവി ആർ.എസ്. എന്നിവർ സംസാരിച്ചു. സദ്ഗമയ പദ്ധതിയുടെ ഗുണഭോക്താക്കളായ ആളുകൾ അനുഭവങ്ങൾ പങ്കുവെച്ചു. സദ്ഗമയ ഇടുക്കി ജില്ലാ കൺവീനർ ഡോ. സുമ വർഗീസ്, മെഡിക്കൽ ഓഫീസർ ഡോ. മനുലാൽ എന്നിവർ പ്രസം​ഗിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും കുട്ടികളുടെ കരകൗശല പ്രദർശനവും സ്പെഷ്യൽ എഡ്യൂക്കേഷൻ അധ്യാപിക ടിങ്കിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!