Thodupuzha

പ്രീ-പ്രൈമറി കോണ്‍വെക്കേഷന്‍  പരിപാടി സംഘടിപ്പിച്ചു

വെങ്ങല്ലൂര്‍: തൊടുപുഴ മുനിസിപ്പല്‍ യു.പി.സ്‌കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രീ പ്രൈമറി സ്‌കൂളിലെ കുട്ടികളുടെ കോണ്‍വൊക്കേഷന്‍ ചടങ്ങ് മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്.രാജന്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ എം.കെ.ലോഹിദാസന്‍, തൊടുപുഴ ബി.പി.സി നജീബ്.കെ.എ, പി.ടി.എ പ്രസിഡന്റ് ഷിംനാസ് കെ.കെ, ഹെഡ്മാസ്റ്റര്‍ വി.എം.ഫിലിപ്പച്ചന്‍, സ്വീറ്റ്‌സി.വി.ജയിംസ്, ഹര്‍ഷ രജീഷ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ ജോസഫ് ഷാജി അരുജ, സി.കെ.ഹസൈനാര്‍, മജീദ്.കെ.എ., ജിജിമോള്‍ വി.കെ, ഷാലി എം.കെ, സബീന ബഷീര്‍, കല എ.സി, മഞ്ജുഷ കെ.എസ്. എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!