ChuttuvattomThodupuzha

യൂത്ത് പ്ലസ് ടാലന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷികളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി യൂത്ത് പ്ലസ് ടാലന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. കുമ്മന്‍കല്ല് അറേബ്യന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അല്‍ത്താഫ് സുധീര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു.

അഭിമാനകരമായ നേട്ടം കൈവരിച്ച് നാടിന് അഭിമാനമായിമാറിയ അവാര്‍ഡ് ജേതാക്കള്‍ സമൂഹത്തോട് പ്രതിബന്ധതയുള്ളവരായി വളരണമെന്നും വിദ്യാഭ്യാസ മേഖലയില്‍ ലഹരിമാഫിയകള്‍ ഉള്‍പ്പടെ ഉണ്ടാക്കിയിരിക്കുന്ന ചതിക്കുഴികളില്‍ വിഴാതിരിക്കുവാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും റോയി കെ പൗലോസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എച്ച് സജീവ്, ഡിസിസി മെമ്പര്‍ കെ.എം ഷാജഹാന്‍, അനസ് പെരുനിലം,സക്കീര്‍, കെ.കെ അബ്ദുല്‍ കരീം, കെ.എസ് ഷരീഫ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ സാബിറ ജലീല്‍, നിസാ സക്കീര്‍, എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റഹ്‌മാന്‍ ഷാജി, ബിനീഷ് ബെന്നി, വിഘ്‌നേശ്വര്‍, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അഷ്‌കര്‍ ഷമീര്‍, ഷിനാജ് എന്നിവര്‍ നേതൃത്വം നല്‍കി. യൂത്ത് പ്ലസ് ടാലന്റ് ഫെസ്റ്റ് മെറിറ്റ് അവാര്‍ഡ് നൂറോളം വിദ്യാര്‍ത്ഥികള്‍ ഏറ്റുവാങ്ങി.

 

Related Articles

Back to top button
error: Content is protected !!