Thodupuzha
നമ്മുടെ ആരോഗ്യം എന്ന പദ്ധതി ആരംഭിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/02/IMG-20230222-WA0031.jpg?resize=780%2C470&ssl=1?v=1677080827)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജെ.സി.ഐ തൊടുപുഴ ഗ്രാന്റിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യരക്ഷയുടെ ഭാഗമായി നമ്മുടെ ആരോഗ്യം എന്ന പദ്ധതി ആരംഭിച്ചു. അറുപതു ദിവസം നീണ്ടു നില്ക്കുന്ന പരിപാടിയിലൂടെ അതിരാവിലെയുള്ള നടത്തം, യോഗ, എക്സര്‍സൈസുകള്‍ എന്നിവയിലൂടെ ആരോഗ്യ സംരക്ഷണവും രോഗപ്രതിരോധവുമാണ് ലക്ഷ്യം. ജെ.സി.ഐ തൊടുപുഴ ഗ്രാന്റ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അധ്യക്ഷത വഹിച്ചു. നമ്മുടെ ആരോഗ്യം പരിപാടിയുടെ ഉദ്ഘാടനം ഐ.എംഎ. പ്രസിഡന്റ് ഡോ. തോമസ് എബ്രാഹം ഉദ്ഘാടനം ചെയ്തു. ഐ.എംഎ ജില്ലാ കമ്മിറ്റി കണ്‍വീനര്‍ ഡോ. സി.വി. ജേക്കബ് നടത്തം ഫ്ളാഗ് ഓഫ് ചെയ്തു. പ്രോഗ്രാം ഡയറക്ടര്‍ ജറാള്‍ഡ് മാനുവല്‍, ജെ.സി.ഐ തൊടുപുഴ ഗ്രാന്റ് സെക്രട്ടറി അനില്‍കുമാര്‍ സി.സി. എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)