ChuttuvattomThodupuzha

പി.ജെ. ജോസഫിനെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ ജനങ്ങള്‍ തള്ളും: കേരള കര്‍ഷകയൂണിയന്‍

തൊടുപുഴ: ജനങ്ങളില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സ്വന്തം അനുഭവം മറച്ചുവയ്ക്കാനാണ് പി.ജെ ജോസഫിനെതിരെ എം.എം. മണി പ്രസ്താവന നടത്തിയതെന്ന് കേരള കര്‍ഷകയൂണിയന്‍ സംസ്ഥാനനേതൃയോഗം വിലയിരുത്തി. എം.എം മണി ചെല്ലുന്ന പല സ്ഥലങ്ങളിലും ആദ്യകാലങ്ങളിലേതുപോലെ ബഹുജനങ്ങളോ സ്വന്തം പാര്‍ട്ടിക്കാര്‍ പോലുമോ പങ്കെടുക്കാത്തതിനാല്‍ മറ്റുള്ളവരെ വിമര്‍ശിച്ച് വിവാദങ്ങളുണ്ടാക്കി ജനശ്രദ്ധ തന്നിലേക്ക് കൊണ്ടുവരാനുള്ള തന്ത്രമാണ് അദ്ദേഹം സ്വീകരിക്കുന്നത്.
           ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ചട്ടങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ വരുത്തേണ്ട ഭേദഗതി നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ പി.ജെ.ജോസഫ് പറഞ്ഞ കാര്യം എം.എം.മണി വിസ്മരിക്കരുത്.എം.എല്‍.എ, മന്ത്രി, കര്‍ഷകനേതാവ് തുടങ്ങിയ നിലകളില്‍ തിളങ്ങിയ കേരളീയ സമൂഹം ആദരിക്കുന്ന പി.ജെ.ജോസഫിനെതിരെ പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കുവാന്‍ എം.എം.മണി തയ്യാറാകണം. പി.ജെ ജോസഫിന് വോട്ടു ചെയ്ത തൊടുപുഴയിലെ ജനങ്ങളെ വെല്ലുവിളിച്ചത് അവിടുത്തെ ജനങ്ങള്‍ അവജ്ഞയോടെ തള്ളുമെന്നും കര്‍ഷകയൂണിയന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ചു. ജോസ് ജെയിംസ് നിലപ്പന, ജോര്‍ജ് കിഴക്കുമശ്ശേരി, സോജന്‍ ജോര്‍ജ്, ബിനുജോണ്‍, സണ്ണി തെങ്ങുംപള്ളി, സി.റ്റി തോമസ്, നിതിന്‍ സി.വടക്കന്‍, ബിജോയി പ്ലാത്താനം, ആന്‍റച്ചന്‍ വെച്ചൂച്ചിറ, വിനോദ് ജോണ്‍, സി.റ്റി, പോള്‍,ജോണി പുളിന്തടം, കുഞ്ഞ് കളപ്പുര, ജോയി തെക്കേടത്ത്, റ്റി.എസ് സിബിച്ചന്‍, ജോജോ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!