ChuttuvattomIdukki

പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി: ഐ.എച്ച്.ആര്‍.ഡി.യുടെ പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കെമിസ്ട്രി, ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രോണിക്‌സ്, ട്രേഡ്‌സ്മാന്‍ ഇന്‍ കമ്പ്യൂട്ടര്‍ എന്നീ തസ്തികകളിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലക്ചറര്‍ ഇന്‍ കെമിസ്ട്രിയ്ക്ക് 55% മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദമുണ്ടാകണം (എന്‍.ഇ.ടി അഭിലഷണീയം). ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടറില്‍ വേണ്ട യോഗ്യത അതത് വിഷയങ്ങളില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റാണ്. താത്പര്യമുള്ളവര്‍ ബയോഡേറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പും സഹിതം വ്യാഴാഴ്ച്ച 10ന് കോളേജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 297617, 8547005084, 9744157188 എന്നീ നമ്പറുകളില്‍ വിളിക്കുക.

 

Related Articles

Back to top button
error: Content is protected !!