Thodupuzha

പാലിയേറ്റീവ് കെയറിന് ഇനി സിവിൽ ഡിഫൻസ് അംഗങ്ങളും 

തൊടുപുഴ : ദുരന്തനിവാരണത്തിലും  അഗ്നിശമന പ്രവർത്തനങ്ങളിലും സജീവമായ സിവിൽ ഡിഫൻസ്  അംഗങ്ങളുടെ സേവനം ഇനി ജില്ലയിലെ പാലിയേറ്റീവ് കെയർ ഡിപ്പാർട്ട്മെന്റിനും ലഭിക്കും.

പാലിയേറ്റീവ് കെയറിൽ  ശാസ്ത്രീയ പരിശീലനം പൂർത്തിയാക്കിയ സിവിൽ ഡിഫൻസ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം 14-2-22 ൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ വച്ച് നടന്നു.. പാലിയേറ്റീവ് കെയർ ജില്ലാ നോഡൽ ഓഫീസർ ഡോക്ടർ മിനി മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കോർഡിനേറ്റർ  ഡോക്ടർ അജി പി എൻ. പരിശീലനം പൂർത്തിയാക്കിയവർക്ക് ഉള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പാലിയേറ്റീവ് കെയറിൽ പൊതു ജനങ്ങളുടെ പങ്കാളിത്തം ആശാവഹമാണ് എന്ന് അദ്ദേഹം പറഞ്ഞു

 

സീനിയർ ഫയർ ഓഫീസർ ബിൽസ് ജോർജ്, ഫയർ & റെസ്ക്യൂ ഓഫീസർ വിജിൻ V പ്രോഗ്രാം കോഡിനേറ്റർ സിജോ  വിജയൻ, പോസ്റ്റ് വാർഡൻ എബ്രഹാം വി എ, പാലിയേറ്റീവ് കെയർ ഹെഡ് നഴ്സ് സുഹറമ്മ എന്നിവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!