ChuttuvattomThodupuzha

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം തിങ്കളാഴ്ച്ച

തൊടുപുഴ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഓഗസ്റ്റ് ഏഴിന് നടക്കും. തിങ്കളാഴ്ച്ച രണ്ട് മുതല്‍ തൊടുപുഴ ഉത്രം റസിഡന്‍സിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ ജന.സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കെ.എം ഷാജി, പി .കെ ഫിറോസ്, സുഹ്‌റ, വി.കെ ഇബ്രാഹിംകുഞ്ഞ്, ടി.എ അഹമ്മദ് കബീര്‍, ടി.എം സലിം, അഡ്വ. മുഹമ്മദ് ഷാ തുടങ്ങി മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ദേശീയ സംസ്ഥാന നേതാക്കള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും. ഡീന്‍ കുര്യാക്കോസ് എം.പി, പി ജെ ജോസഫ് എം എല്‍.എ, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ സേവേറിയോസ് തിരുമേനി, എറണാകുളം നായര്‍ കര യോഗം പ്രസിഡന്റ് പി. രാമചന്ദ്രന്‍, എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ് അഡ്വ: സി.കെ വിദ്യാസാഗര്‍, തൊടുപുഴ ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ ഹാഫിസ് നൗഫല്‍ കൗസരി തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.

Related Articles

Back to top button
error: Content is protected !!