Local LiveMuttom

മികച്ച രീതിയില്‍ മാലിന്യ നിര്‍മാര്‍ജ്ജനം : മുട്ടം എഞ്ചിനീയറിംഗ് കോളേജിന് പഞ്ചായത്തിന്റെ ആദരം

മുട്ടം : ഏറ്റവും മികച്ച രീതിയില്‍ മാലിന്യ നിര്‍മാര്‍ജ്ജനം നടത്തിയതിന് മുട്ടം എഞ്ചിനീയറിംഗ് കോളേജിന് പഞ്ചായത്തിന്റെ ആദരം. പഞ്ചായത്തിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളില്‍ ഏറ്റവും മികച്ച മാലിന്യ നിര്‍മാര്‍ജ്ജനം നടത്തിയതിനാണ് അംഗീകാരം ലഭിച്ചത്. പഞ്ചായത്ത് ഓഫീസില്‍ നടന്ന വികസന സെമിനാറില്‍ പഞ്ചായത്ത് അംഗങ്ങള്‍, കൃഷിവകുപ്പ് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന മുട്ടം പഞ്ചായത്തിലെ പൗരാവലിയുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍, മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി, എന്നിവര്‍ ചേര്‍ന്നാണ് മൊമന്റോ നല്‍കിയത്. കോളേജിലെ ശുചീകരണ സമിതിയും കോളേജ് യൂണിയന്‍ ഭാരവാഹികളും പ്രിന്‍സിപ്പലും ചേര്‍ന്ന് മൊമെന്റോ ഏറ്റുവാങ്ങി.ബയോഗ്യാസ് പ്ലാന്റ് അടങ്ങുന്ന കോളേജിലെ ജൈവമാലിന്യ സംസ്‌കരണം, വേര്‍തിരിച്ച പ്ലാസ്റ്റിക് ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കുന്നത്, ഇ-വേസ്റ്റ് ,കടലാസ്, മറ്റു മാലിന്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നത് വിലയിരുത്തിയാണ് അംഗീകാരം ലഭിച്ചത്.

Related Articles

Back to top button
error: Content is protected !!