IdukkiLocal Live

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ ശില്‍പശാലയില്‍ പങ്കെടുക്കാം

ഇടുക്കി : പുതിയ സംരംഭം തുടങ്ങാന്‍ താല്‍പര്യപ്പെടുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പ് 5 ദിവസത്തെ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ഫെബ്രുവരി 5 മുതല്‍ 9 വരെ കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പുതിയ സംരംഭകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമവശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തികസഹായങ്ങള്‍, ജി.എസ്.ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകള്‍, തുടങ്ങിയ വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്യും. താല്‍പര്യമുള്ളവര്‍ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഫെബ്രുവരി 2 മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരെഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890, 2550322, 9605542061.

 

Related Articles

Back to top button
error: Content is protected !!