IdukkiLocal Live

തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കും : ജില്ലാ കളക്ടര്‍

ഇടുക്കി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്. മലമ്പണ്ടാരം വിഭാഗത്തിലെ വോട്ടര്‍മാര്‍ക്കുള്ള വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വള്ളക്കടവ് ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. മലമ്പണ്ടാരവിഭാഗത്തില്‍പ്പെട്ട പത്ത് പേര്‍ക്കാണ് പുതുതായി തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പട്ടികവര്‍ഗ്ഗ ജനവിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്താന്‍ ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ഇലക്ഷന്‍ വിഭാഗവും സ്വീപിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ് നങ്ക വോട്ട് കാമ്പയിന്‍. പരിപാടിയില്‍ ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍ അധ്യക്ഷത വഹിച്ചു. സ്വീപ് നോഡല്‍ ഓഫീസര്‍ ലിബു ലോറന്‍സ്, പീരുമേട് എ ആര്‍ ഒ ഡോ. പ്രിയന്‍ അലക്‌സ് റുബല്ലോ, പീരുമേട് തഹസില്‍ദാര്‍ സണ്ണി ജോര്‍ജ് മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!