പത്തേക്കര്‍ കോളനി നിവാസികള്‍ക്ക് ജെ.സി.ഐ തൊടുപുഴ ഗ്രാന്റിന്റെ സഹായഹസ്തം.


തൊടുപുഴ: പത്തേക്കര്‍ എസ്.ഇ കോളനി നിവാസികള്‍ക്ക് ജെ.സി.ഐ തൊടുപുഴ ഗ്രാന്റ് ഭക്ഷ്യ കിറ്റുകളും തുണികളും കുട്ടികള്‍ക്കുള്ള ബുക്കുകളും നല്‍കി. പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അധ്യക്ഷത വഹിച്ചു. കോളനിയിലെ അന്തേവാസികള്‍ക്കുള്ള കിറ്റുകളുടെ വിതരണോ ഉദ്ഘാടനം ഇന്ത്യന്‍ ക്രിക്കറ്റ് താരം അനീഷ് പി. രാജന്‍ നിര്‍വഹിച്ചു. കോളനിവാസികള്‍ക്കുള്ള വസ്ത്രങ്ങളുടെ വിതരണവും കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. ജി.സത്യനും നിര്‍വഹിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.കെ ജയന്‍, ജെ.സി.ഐ തൊടുപുഴ ഗ്രാന്റ് വൈസ് പ്രസിഡന്റുമാരായ ജെറാള്‍ഡ് മാനുവല്‍, പി.കെ സന്തോഷ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുജിത്ത്, രാജേഷ് എം.എസ്, ഗോപു ഗോപന്‍, ബിജു പി.വി, ഹരീഷ്, സരിന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡിട്ടാജ് ജോസഫ്, ടോമി എയ്ഞ്ചല്‍, ബേബി മഹിമ, സുമേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
