MuttomThodupuzha

സമ്പൂർണ കുടിവെള്ള പദ്ധതി: പൈപ്പിടൽ തുടങ്ങി; തടസ്സവാദവുമായി വനം വകുപ്പ്

മു​ട്ടം: മു​ട്ട​ത്ത് നി​ന്നും ആ​രം​ഭി​ക്കു​ന്ന സ​മ്പൂ​ർ​ണ്ണ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പൈ​പ്പി​ട​ൽ തു​ട​ങ്ങി. ശ​ങ്ക​ര​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്ത് നി​ന്നും എം.​വി.​ഐ.​പി യു​ടെ പ്ര​ദേ​ശ​ത്തു​കൂ​ടി​യാ​ണ് പൈ​പ്പി​ട​ൽ ആ​രം​ഭി​ച്ച​ത്.​തു​ട​ർ​ന്ന് നി​ർ​ദി​ഷ്ട വ​ന​ഭൂ​മി​യി​ലേ​ക്ക് ക​ട​ന്ന​തോ​ടെ വ​നം വ​കു​പ്പ് ത​ട​സ്സ​വു​മാ​യി വ​ന്നു. വ​നം വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടു​ള്ള സ്ഥ​ല​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്താ​ൻ യാ​തൊ​രു അ​നു​മ​തി​യും വ​നം​വ​കു​പ്പ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് വ​നം വ​കു​പ്പ് പ​റ​ഞ്ഞു. പ​രി​വാഹൻ പോ​ർ​ട്ട​ലി​ൽ അ​പേ​ക്ഷ ന​ൽ​കി വേ​ണം അ​നു​മ​തി വാ​ങ്ങാ​ൻ.

എ​ന്നാ​ൽ നി​ർ​ദി​ഷ്ട വ​ന​ഭൂ​മി സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ നി​യ​മി​ച്ചി​ട്ടു​ള്ള സെ​റ്റി​ൽ​മെ​ൻ്റ് ഓ​ഫീ​സ​റാ​യ അ​ർ.​ഡി.​ഒ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തി​തി​രു​ന്നു. ഈ ​അ​നു​മ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​ല​വ​കു​പ്പ് പൈ​പ്പ് സ്ഥാ​പി​ക്ക​ൽ ആ​രം​ഭി​ച്ച​ത്.​ പോ​ർ​ട്ട​ലി​ൽ അ​പേ​ക്ഷ ന​ൽ​കി അ​നു​മ​തി വാ​ങ്ങ​ണ​മെ​ങ്കി​ൽ മാ​സ​ങ്ങ​ളു​ടെ കാ​ല​താ​മ​സം വേ​ണ്ടി​വ​രും. ഇ​ത് നി​ല​വി​ലെ പ​ദ്ധ​തി ത​ട​സ്സ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യേ​ക്കും.

എം.​വി.​ഐ.​പി ഭൂ​മി വ​ന​ഭൂ​മി ആ​യി മാ​റി​യാ​ലും ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന കാ​ര്യ​ങ്ങ​ളി​ൽ യാ​തൊ​രു ത​ട​സ്സ​വും ഉ​ണ്ടാ​കി​ല്ല എ​ന്നാ​യി​രു​ന്നു അ​ധി​കാ​രി​ക​ളു​ടെ​യും ജ​ല വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ്റേ​യും ഭാ​ഷ്യം. എ​ന്നാ​ൽ ഇ​തി​ന് വി​പ​രീ​ത​മാ​യാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് നി​ർ​ദി​ഷ്ട വ​ന​ഭൂ​മി​യു​ടെ അ​തി​രു​ക​ളി​ൽ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കു​ന്നു​ണ്ട്. കു​ടി​വെ​ള്ള പ​ദ്ധ​തി ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ നാ​ട്ടു​കാ​ർ സ​മ​രം ചെ​യ്യാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.

Related Articles

Back to top button
error: Content is protected !!