Idukki

ജനങ്ങള്‍ സര്‍ക്കാരിനെതിരെ വിധി എഴുതും : എ.കെ മണി

ഇടുക്കി : ജനങ്ങളെ വഞ്ചിച്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള വിധിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ആയ എകെ മണി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ ദേവികുളം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനം കാന്തല്ലൂര്‍ ടൗണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവികുളം താലൂക്കിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന പതിനഞ്ചോളം ഉത്തരവുകളാണ് കഴിഞ്ഞ 8 വര്‍ഷങ്ങള്‍ കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ടൂറിസം വികസനത്തിനും ഈ സര്‍ക്കാര്‍ തുരങ്കം വെച്ചു. തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാണ്. സര്‍വ്വ മേഖലകളിലും പരാജയമായ ഒരു സര്‍ക്കാരാണ് ഇതെന്നും എ.കെ മണി ആരോപിച്ചു.

യുഡിഎഫ് ചെയര്‍മാന്‍ എം.ബി സൈനുദ്ധിന്‍ അധ്യക്ഷത വഹിച്ചു. അലോഷ്യസ് സേവ്യര്‍, ഏ.പി ഉസ്മാന്‍, ഒ.ആര്‍ ശശി, ജി മുനിയാണ്ടി, കെ.എ കുര്യന്‍, ഡി കുമാര്‍, എം വിജയകുമാര്‍, ജി മുരുകയ്യ, കെ എം ഖാദര്‍ കുഞ്ഞ്, ബാബു കീച്ചേരി, കെ.കെ ബാബു, പാപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം മറയൂര്‍, മൂന്നാര്‍ മണ്ഡലങ്ങളിലാണ് ഡീന്‍ പ്രചരണം നടത്തിയത്. രാവിലെ കാന്തല്ലൂര്‍ ടൗണ്‍, കീഴാന്തൂര്‍, ചൂരക്കുളം, കോവില്‍ കടവ്, ചേരുവാട്, നാച്ചി വയല്‍, മറയൂര്‍ ടൗണ്‍, പള്ളനാട്, കാപ്പി സ്റ്റോര്‍, ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രചാരണം നടത്തിയത്. ഗ്രാമങ്ങളില്‍ ഓരോ ഇടങ്ങളിലും സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ഡീന്‍ കുര്യാക്കോസിനെ സ്വീകരിക്കാന്‍ കാത്തു നിന്നത്. ഉച്ചക്ക് ശേഷം വാഗവര ഫാക്ട്‌റി, തലയാര്‍, നയമക്കാട്, കന്നിമല ഫാക്ട്‌റി, പെരിയമ്മ ഫാക്ട്‌റി, നല്ലതണ്ണി ഈസ്റ്റ്, കല്ലാര്‍ ഫാക്ട്‌റി, നടയാര്‍ സൗത്ത്, മൂന്നാര്‍ കോളനി എന്നിവിടങ്ങളില്‍ പര്യടനം നടത്തി മൂന്നാര്‍ ടൗണില്‍ സമാപിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം റോയി കെ പൗലോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button
error: Content is protected !!