Kerala

കേരളീയം പോലുള്ള ആഘോഷപരിപാടികളേക്കാൽ മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടത്;ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയ സാഹചര്യത്തിൽ കേരളീയം പോലുള്ള ആഘോഷപരിപാടികളെ വിമർശിച്ച് ഹൈക്കോടതി.ഒരു പൗരനെങ്കിലും ദുരിതത്തിലാണെങ്കിൽ സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാൻ കഴിയില്ല. ഇക്കാര്യമാണ് ഭരണാധികാരികൾ മനസ്സിലാക്കേണ്ടത്. .ചിലരുടെ കണ്ണുനീരും വേദനയും മതി എല്ലാവരുടെയും കണ്ണ്തുറപ്പിക്കാൻ എന്നും ഹൈക്കോടതി പറഞ്ഞു. ആഘോഷപരിപാടികളേക്കാൻ മനുഷ്യൻറെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധ്യാന്യം നൽകേണ്ടതെന്നും കോടതി പറഞ്ഞു. കെഎസ്ആർടിസിയിലെ പെൻഷൻ വൈകുന്നതിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.

Related Articles

Back to top button
error: Content is protected !!