IdukkiLocal Live

ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി 31 വരെ

തൊടുപുഴ : ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി 31 ന് അവസാനിക്കും. കഴിഞ്ഞ ഒന്നിനാണ് അനുമതി ലഭിച്ചത്. രണ്ടു മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ 15 ദിവസമാണ് സന്ദര്‍ശനം അനുവദിച്ചത്. ബുധനാഴ്ചകളില്‍ സന്ദര്‍ശനം അനുവദിക്കുകയില്ല. 15 ദിവസം കൊണ്ട് 7807 മുതിര്‍ന്നവരും, 1225 കുട്ടികളും അണക്കെട്ട് സന്ദര്‍ശിച്ചു. ഇതിലൂടെ പന്ത്രണ്ടുലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി അഞ്ഞൂറ്റി അമ്പത് രൂപ കെഎസ്ഇബിക്ക് വരുമാനം ലഭിച്ചു.

ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ഒരുദിവസം 850 പേര്‍ക്ക് മാത്രമാണ് സന്ദര്‍ശനം അനുവദിക്കുന്നത്. ബഗികാറുകളിലൂടെയാണ് ഡാം സന്ദര്‍ശിക്കാനാവുക. മുന്‍ വര്‍ഷങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ ഏഴായിരം പേര്‍ വരെ അണക്കെട്ട് സന്ദര്‍ശിച്ചിട്ടുണ്ട്. നിലവില്‍ 850 പേര്‍ക്കായി നിജപ്പെടുത്തിയതിനാല്‍ പലരും നിരാശരായി മടങ്ങുകയാണ്. 31 ന് ശേഷം അനുവാദം നല്‍കുമോയെന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല. അണക്കെട്ട് സന്ദര്‍ശനത്തിന് അനുമതി ലഭിച്ചതോടെ ഇടുക്കിയില്‍ പ്രത്യേക തിരക്ക് അനുഭവപ്പെട്ടിരുന്നു. അതിനാല്‍ ജൂണ്‍ മുതല്‍ എല്ലാ ദിവസവും അണക്കെട്ട് സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കണമെന്ന് വ്യാപാരികളും, ലോഡ്ജ് ഉടമകളും ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!