Uncategorized
പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍ വായന വാരാഘോഷം സമാപിച്ചു


പെരുമ്പിള്ളിച്ചിറ: സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍ വായന വാരാഘോഷം സമാപിച്ചു. കുമാരമംഗലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഷമീന നാസര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് വട്ടത്തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ എ.ഇ.ഒ: ഷീബ മുഹമ്മദ് വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. യുവ കവിയും പുരോഗമന കലാ സാഹിത്യ സംഘം അംഗവുമായ അനുകുമാര്‍ തൊടുപുഴ മുഖ്യാതിഥി ആയിരുന്നു. ഹെഡ്മാസ്റ്റര്‍ പി.ജെ ബെന്നി, അധ്യാപകരായ മേഴ്‌സി ജോണ്‍, ജെമി ജോസഫ്, ഷൈലജ എം.എ, സിന്‍സി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
