ഇന്ധന വില വര്‍ധനവിനെതിരേ എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധം


തൊടുപുഴ: ഇന്ധന വില വര്‍ധനവിനെതിരേ എഫ്.എസ്.ഇ.ടി.ഒ യുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. തൊടുപുഴയില്‍ എന്‍.ജി.ഒ യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം ഹാജറ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് ഷാമോന് ലൂക്ക്, ജില്ലാ സെക്രട്ടറി സി.എസ് മഹേഷ്, എന്‍.ജി.ഒ യൂണിയന് ജില്ലാ പ്രസിഡന്റ് കെ.കെ പ്രസുഭകുമാര്‍, ഇടുക്കിയില്‍ കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് മുരുകന് വി. അയത്തില്‍, എന്‍.ജി.ഒ യൂണിയന് ജില്ലാ സെക്രട്ടറിയേറ്റംഗം ജി. ഷിബു, ഏരിയ സെക്രട്ടറി ഡി. ഷാജു, കട്ടപ്പനയില്‍ എന്‍.ജി.ഒ യൂണിയന് ഏരിയ പ്രസിഡന്റ് മഞ്ജുഷേന് കുമാര്‍, ഉടുമ്പന്‍ചോലയില്‍ എന്‍.ജി.ഒ യൂണിയന് ജില്ലാ ട്രഷറര്‍ കെ.സി സജീവന്, ജില്ലാ വൈസ് പ്രസിഡന്റ് എം.എ സുരേഷ്, ദേവികുളത്ത് എന്‍.ജി.ഒ യൂണിയന് സെക്രട്ടറി എം. രവികുമാര്‍, അടിമാലിയില്‍ എന്‍.ജി.ഒ യൂണിയന് ഏരിയ സെക്രട്ടറി എം.എം ബിജു, പീരുമേട് കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം. രമേശ്, എന്‍.ജി.ഒ യൂണിയന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാജീവ് ജോണ്‍, കുമളിയില്‍ എന്‍.ജി.ഒ യൂണിയന് ജില്ലാ സെക്രട്ടറിയറ്റംഗം എം.ആര് രജനി തുടങ്ങിയവര്‍ നേതൃത്വം നല്കി.
