ChuttuvattomThodupuzha

പി.ജി. രാജശേഖരന്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍

തൊടുപുഴ: 23-ാം വാര്‍ഡ് അംഗം പി.ജി. രാജശേഖരന്‍ തൊടുപുഴ നഗരസഭ വിദ്യാഭ്യാസ- കലാ-കായിക സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിലെ ധാരണ പ്രകാരം 24-ാം വാര്‍ഡ് അംഗം റ്റി.എസ്. രാജന്‍ രാജിവച്ച ഒഴിവിലേക്കാണ് വെളളിയാഴ്ച്ച
തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 10.30 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരുന്നത്. ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍ വരണാധികാരിയായി. ബിജെപിക്ക് ആകെ 8 കൗണ്‍സിലര്‍മാരാണ് നഗരസഭയിലുള്ളത്. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും ബിജെപിയ്ക്കാണ്.

Related Articles

Back to top button
error: Content is protected !!