IdukkiLocal Live

പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു

ഇടുക്കി : ഐടിഡിപിയുടെ പരിധിയിലുള്ള പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, വിവിധ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠന ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുക , കരിയര്‍ ഗൈഡന്‍സ് നല്‍കുക എന്നതാണ് ചുമതല.

യോഗ്യത എംഎ സൈക്കോളജി / എംഎസ്ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരാകണം) / എംഎസ്‌സി സൈക്കോളജി. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്നും യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. (കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ നേടിയവര്‍ക്കും, സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ള പട്ടികവര്‍ഗക്കാര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും). പ്രായപരിധി 2024 ജനുവരി 1ന് 25നും 45 നും മധ്യേ. പ്രതിമാസം 18000 രൂപ ഓണറേറിയവും പരമാവധി യാത്രപ്പടി 2000 രൂപയും ലഭിക്കും. നിയമന തീയതി മുതല്‍ 2025 മാര്‍ച്ച് 31 വരെയായിരിക്കും നിയമനകാലാവധി. ആകെ 4 ഒഴിവുകള്‍ ഉണ്ട്.

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ജൂണ്‍ 26 ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ ന്യൂ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐടിഡി പ്രൊജക്റ്റ് ഓഫീസില്‍ നടക്കും. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, യോഗ്യത,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ,പകര്‍പ്പുകള്‍ , മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖ , ഫോട്ടോ ഐഡി കാര്‍ഡ് എന്നിവ സഹിതം രാവിലെ 10ന് എത്തണം.

 

Related Articles

Back to top button
error: Content is protected !!