Local Livevaazhakkulam

പൈനാപ്പിള്‍ വിളവ് വിപണന ഉദ്ഘാടനം നടത്തി

വാഴക്കുളം: പൈനാപ്പിള്‍ ഫാര്‍മ പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെ ഫാം നമ്പര്‍ ഒന്നിന്റെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി. കമ്പനിയുടെ ചെയര്‍മാനും കേരള പൈനാപ്പിള്‍ ഫാര്‍മര്‍ പ്രൊഡ്യൂസിംഗ് കമ്പനിയുടെ ചെയര്‍മാനുമായ ജോസ് പെരുമ്പളിക്കുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തില്‍ ആദ്യമായിട്ടാണ് പ്രൊഡ്യൂസിംഗ് കമ്പനി കഠിനമായ വേനലിലും ജലസേചന സൗകര്യവും, വേണ്ടരീതിയില്‍ ആവശ്യമായ വളപ്രയോഗം നടത്തിയും രണ്ട് ഏക്കറോളം സ്ഥലത്ത് 10 ലക്ഷത്തോളം രൂപയുടെ പൈനാപ്പിള്‍ കൃഷി ചെയ്ത് ആദായകരമാക്കിയിതെന്ന് ജോസ് പെരുമ്പളിക്കുന്നേല്‍ പറഞ്ഞു. കമ്പനി ഡയറക്ടര്‍മാരായ ജോസ് വര്‍ഗീസ്, ജയ്‌സണ്‍ ജോസ്, ജിമ്മി തോമസ്, ജിയോ മാത്യു, ഷൈജി, ജോസ് മോനിപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. നാട്ടുകാരും, കര്‍ഷകരും, കച്ചവടക്കാരും ഉള്‍പ്പെടെ 100 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. വിളവെടുപ്പിനെ തുചര്‍ന്ന് ല്ലാവര്‍ക്കും പായസവിതരണം നടത്തി.

Related Articles

Back to top button
error: Content is protected !!