ChuttuvattomThodupuzha

തൊടുപുഴയിൽ  വീണ്ടും പൈപ്പ് പൊട്ടി; അധികൃതര്‍ മൗനം പാലിക്കുന്നു

തൊടുപുഴ: കാഞ്ഞിരമറ്റം ടെമ്പിള്‍ ജംഗ്ഷന്‌ സമീപം വീണ്ടും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. അടുത്തിടെ ഡിവൈഡര്‍ അടക്കം സ്ഥാപിച്ച് ഈ റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. സ്ഥലത്ത് കുടിവെള്ള പൈപ്പ് പൊട്ടുന്നത് തുടര്‍ക്കഥയാണെന്ന പരാതി ശക്തമാണ്. ഇവിടെയുള്ള ആധുനിക ബസ് കാത്തിരിപ്പ് സമീപം ടൈല്‍ പാകിയ ഭാഗത്താണ് നിലവില്‍ പൈപ്പ് പൊട്ടിയിരിക്കുന്നത്. ഒരാഴ്ചയോളമായി ഇവിടെ വെള്ളം പാഴാകുമ്പോഴും ഏത് പൈപ്പാണ് പൊട്ടിയതെന്ന് കണ്ടെത്താന്‍ വാട്ടര്‍ അതോററ്റിയ്ക്ക് ആയിട്ടില്ല. 3 പൈപ്പുകള്‍ ഇതുവഴി കടന്ന് പോകുന്നുണ്ടെന്നും ഇതില്‍ ഏതാണ് പൊട്ടിയതെന്ന് കണ്ടുപിടിച്ചെങ്കിലെ അറ്റകുറ്റപണി നടത്താനാകൂവെന്നുമാണ് അധികൃതര്‍ പറയുന്നത്. അതേ സമയം ഇവിടെ ദിവസവും നൂറ് കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുകയാണ്. വെള്ളം റോഡിലൂടെ പരന്നൊഴുകുന്നത് കാല്‍നട യാത്രക്കാര്‍ക്കും ദുരിതമാകുകയാണ്. വര്‍ഷങ്ങളായി ഇതിന് സമീപത്തുള്ള കെ.ആര്‍. ബേക്കറിയ്ക്ക് മുന്നില്‍ പൈപ്പ് പൊട്ടി വെള്ളം പാഴായിരുന്നു. ഇവിടെ പൈപ്പ് നന്നാക്കിയെങ്കിലും ടൈലുകല്‍ കൃത്യമായി വരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

Related Articles

Back to top button
error: Content is protected !!