ChuttuvattomThodupuzha

പദ്ധതികൾക്ക് അന്തിമ അനുമതി നൽകണം: ഡീ​ൻ കു​ര്യാ​ക്കോ​സ്​ എംപി

തൊ​ടു​പു​ഴ: മു​ൻ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് ത​ത്ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ പ​ദ്ധ​തി​ക​ൾ​ക്ക് അ​ന്തി​മ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്ക് ഡീ​ൻ കു​ര്യാ​ക്കോ​സ്​ എം.​പി ക​ത്ത് ന​ൽ​കി. 12ഓ​ളം പ​ദ്ധ​തി​ക​ൾ ഈ ​വി​ധ​ത്തി​ൽ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ടു​ക്കി പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ൽ ത​ത്ത്വ​ത്തി​ൽ അ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​ക​ളി​ൽ വി​ജ​യ​പു​രം-​ഊ​ന്നു​ക​ൽ പ​ദ്ധ​തി​യും പ​ഴ​നി-​ശ​ബ​രി​മ​ല​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ആ​ലു​വ-​മൂ​ന്നാ​ർ പ​ദ്ധ​തി​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി. ആ​വ​ശ്യ​പ്പെ​ട്ടു. തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യ മൂ​ന്ന് മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് പ്ര​സ്തു​ത റോ​ഡു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.

പ​ദ്ധ​തി​ക​ളു​ടെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി അ​ഭ്യ​ർ​ഥി​ച്ചു. എ​ന്നാ​ൽ, ഈ ​സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് ഒ​രു പ​ദ്ധ​തി​ക്കും പു​തി​യ​താ​യി ദേ​ശീ​യ​പാ​ത അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ന​യ​പ​ര​മാ​യി വ്യ​ത്യ​സ്ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മ്പോ​ൾ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ച​താ​യി എം.​പി പ​റ​ഞ്ഞു.

Related Articles

Back to top button
error: Content is protected !!