Thodupuzha

പി.എം. കിസ്സാൻ സമ്മാൻ നിധി 31 നകം ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം

കുമാരമംഗലം : പി.എം കിസ്സാൻ പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിനായി മെയ്-31 ന് മുൻപായി പദ്ധതി ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കുമാരമംഗലം കൃഷി ഓഫീസർ അറിയിച്ചു. ആധാർ ലിങ്ക് ചെയ്യാൻ കഴിയാത്തവർക്ക് പോസ്റ്റ് ഓഫീസിലെ ഇന്ത്യൻ പോസ്റ്റൽ പെയ്മെന്റ് ബാങ്ക് മുഖേന ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾ ആരംഭിക്കാം. ഇതിനായി കുമാരമംഗലം പഞ്ചായത്തിൽ 25, 26, 27 തീയതികളിൽ പ്രത്യേക ക്യാമ്പയിൻ ആരംഭിക്കും. 25 ന് പൈങ്കുളം എസ്.എച്ച് ആശുപത്രിക്ക് എതിർ വശത്തുള്ള കൃഷിഭവൻ ഹാളിലും, 26 ന് ഈസ്റ്റ് കലൂർ അങ്കണവാടിയിലും, 27 ന് ഏഴല്ലൂർ അക്ഷയ സെന്ററിന് സമീപവും രാവിലെ 11 മുതൽ ക്യാമ്പയിൻ ആരംഭിക്കും. കർഷകർ ആധാർ കാർഡും മൊബൈൽ ഫോണുമായി എത്തി സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കുമാരമംഗലം കൃഷി ഓഫീസർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!