ChuttuvattomThodupuzha

പിഎംഎവൈ ലൈഫ് പദ്ധതി ; നിർമ്മാണം പൂർത്തീകരിച്ച ഭവനങ്ങൾക്കുള്ള സൗജന്യ ഇൻഷുറൻസ് കാർഡ് വിതരണം നടത്തി

തൊടുപുഴ: പിഎംഎവൈ ലൈഫ് പദ്ധതി പ്രകാരം 2021 ഫെബ്രുവരി വരെ നിർമ്മാണം പൂർത്തീകരിച്ച ഭവനങ്ങൾക്കുള്ള സൗജന്യ ഇൻഷുറൻസ് കാർഡ് വിതരണ ഉദ്ഘാടനം തൊടുപുഴ നഗരസഭയിൽ നടന്നു .തൊടുപുഴ ടൗൺഹാളിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കല കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിജി രാജശേഖരൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ കരിം വൈസ് ചെയർപേഴ്സൺ ജെസ്സി ജോണി,പിഎംഎവൈ സെഷൻ ക്ലർക്ക് ബൈജു റ്റിറ്റി തുടങ്ങിയവർ പ്രസം​ഗിച്ചു. നഗരസഭ പരിധിയിലുള്ള 663 വീടുകൾക്കാണ് ഇൻഷുറൻസ് ലഭിക്കുന്നത്,നാലു ലക്ഷം രൂപയുടെ പരിരക്ഷയാണ് ഇതിലൂടെ ലഭിക്കുന്നത്. 2024 ഇൽ ഈ കാർഡ് പുതുക്കേണ്ടതാണ്. ഇതിൽ ഭൂരിപക്ഷം ആളുകളും കാർഡുകൾ കൈപ്പറ്റി ,കാർഡുകൾ വാങ്ങിയിട്ടില്ലാത്തവർ നഗരസഭ ഓഫീസിൽ ആധാർ കാർഡുമായി വന്ന് നേരിട്ട് കൈപ്പറ്റാവുന്നതാണ്.

 

Related Articles

Back to top button
error: Content is protected !!