ChuttuvattomThodupuzha

പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ വായനദിന ക്വിസ് മത്സരം

തൊടുപുഴ: ദേശീയ വായന ദിന, മാസാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ വായനദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം 13 ന് രാവിലെ 10ന് തൊടുപുഴ വിമല പബ്ലിക് സ്‌കൂളില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ. കെ. സോമന്‍ അധ്യക്ഷത വഹിക്കും, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ലാലു ചകനാല്‍ മുഖ്യപ്രഭാഷണം നടത്തും.

പ്രീ പ്രൈമറി വിഭാഗം, എല്‍. പി.വിഭാഗം കുട്ടികള്‍ക്കായി ചിത്രരചന (കളര്‍), യു.പി.വിഭാഗം കുട്ടികള്‍ക്കായി പദ്യപാരായണം (മലയാളം), ഹൈസ്‌കൂള്‍ കുട്ടി കള്‍ക്കായി ക്വിസ് മത്സരം, പദ്യ പാരായണം (മലയാളം) എന്നി വയാണ് സംഘടിപ്പിക്കുന്നത്.ക്വിസ് മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് 12 ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും ഫോണ്‍:8547658371,7907133632,9447105821

 

Related Articles

Back to top button
error: Content is protected !!