Thodupuzha

ലഹരിക്കടത്ത്: നഗരത്തിലെ കൊറിയര്‍ സെന്ററുകളില്‍ പരിശോധന നടത്തി പോലീസ്

തൊടുപുഴ: തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നഗരത്തിലെ കൊറിയര്‍ സെന്ററുകളില്‍ പരിശോധന നടത്തി. കൊറിയര്‍ മാര്‍ഗം ലഹരിക്കടത്ത് നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസും, എക്‌സൈസും സംയുക്തമായി പരിശോധന നടത്തിയത്. ലഹരിക്കടത്ത് നടത്തുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. നഗരത്തില്‍ പരിശോധന ശക്തമാക്കിയതോടെ സംഘം കൊറിയര്‍ സര്‍വീസ് വഴിയാണ് ലഹരിക്കടത്ത് നടത്തുന്നത്. സിന്തറ്റിക് ഡ്രഗ്ഗുകള്‍ ചെറിയ പാക്കറ്റുകളിലാക്കി മൂന്നിരട്ടി ലാഭത്തിലാണ് ലഹരി മാഫിയ വില്‍പന നടത്തുന്നത്. സംശയാസ്പതമായ സാഹചര്യത്തില്‍ കണ്ടെത്തിയ പാക്കറ്റുകള്‍ പോലീസ് പിടിച്ചെടുത്തതായി ഡിവൈ.എസ്.പി എം.ആര്‍. മധുബാബു പറഞ്ഞു. തൊടുപുഴ സി.ഐ വിഷ്ണുകുമാര്‍, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍, ഇടുക്കി നര്‍ക്കോട്ടിക്ക് ഡോഗ് സ്‌ക്വാഡ് എന്നിവര്‍പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!