Local LiveVelliyamattom

വടക്കനാറിലേക്ക് മലിന ജലം തുറന്നു വിട്ടു : പാല്‍ നിറമായി വെള്ളം

വെള്ളിയാമറ്റം : ഇളംദേശത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫാക്ടറിയില്‍ നിന്നും വടക്കനാറിലേക്ക് മലിന ജലം തുറന്നു വിട്ടതോടെ പാല്‍ നിറമായി മാറി വടക്കനാറിലെ വെള്ളം.ബുധനാഴ്ച ഉച്ചയ്ക്കാണ് കമ്പനി വളപ്പില്‍ നിന്ന് വെള്ളം പുഴയിലേയ്ക്ക് ഒഴുക്കിയത്.വടക്കനാറില്‍ നിന്ന് തൊടുപുഴയാറ്റിലും മലങ്കര ജലാശയത്തിലും എത്തി ചേരുന്ന വെള്ളം ആയിരക്കണക്കിനാളുകളാണ് കുടി വെള്ളമായി ഉപയോഗിക്കുന്നത്. പഞ്ചായത്തോ പൊല്യൂഷന്‍ കണ്‍ട്രോള്‍ വകുപ്പോ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മാരക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടായിട്ടും അധികാരികള്‍ മൗനം പാലിക്കുകയാണ്. എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!