Thodupuzha

കിണറില്‍ പന്നിമാംസം തള്ളി: ഒരാള്‍ പിടിയില്‍

 

കാളിയാര്‍: കിണറ്റില്‍ കശാപ്പ് ശാലയില്‍ നിന്നെത്തിച്ച പന്നിമാംസം തള്ളിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. മുള്ളന്‍കുത്തി മറ്റത്തില്‍ സെബാസ്റ്റ്യനെയാണ് കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് കാളിയാര്‍ ആശാരിപറമ്പില്‍ ഉമ്മറിന്റെ കിണറ്റിലാണ് ഇയാള്‍ പന്നി മാംസം തള്ളിയത്. വെള്ളത്തിന് രുചി വ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാംസാവശിഷ്ടം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.

Related Articles

Back to top button
error: Content is protected !!